|    Dec 11 Tue, 2018 6:44 pm
FLASH NEWS
Home   >  Kerala   >  

ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുന്നത് വരെ പോരാടും: മുസ്തഫ കൊമ്മേരി

Published : 6th December 2018 | Posted By: G.A.G

കോഴിക്കോട് : ബാബരിമസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ത്തു കൊണ്ട് 1992 ഡിസംബര്‍ ആറിന് പൊളിക്കപ്പെട്ടിട്ടുള്ള ബാബരി മസ്ജിദിന്റെ പതനം ഇന്ത്യയുടെ മതേതരത്വത്തിന്റെ കളങ്കമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. നരേന്ദ്രമോഡി ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കുന്നത് മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണ് രാമക്ഷേത്രം വീണ്ടുമുയര്‍ത്തി രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ശക്തമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.’ബാബരിയുടെ വീണ്ടെടുപ്പ് ഇന്ത്യയുടെ വീണ്ടെടുപ്പ്’ എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ കോഴിക്കോട് സിറ്റിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.അബ്ദുല്‍ റഊഫ് (പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റിയംഗം),
നിസാര്‍ അഹമ്മദ് (പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി), ഷമീര്‍ വെള്ളയില്‍, റിയാസ് പി.ടി, ഇസ്മായില്‍ എലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ പാലേരി ഉദ്ഘടനം ചെയ്തു. രാജ്യത്തിന്റെ പൈതൃകം തിരിച്ചു പിടിക്കണമെങ്കില്‍ ബാബരി മസ്ജിദ് പുനഃസ്ഥാപിക്കണമെന്നും ഒരവസരം വന്നെത്തിയാല്‍ എസ്.ഡി.പി.ഐ ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു .
മുക്കം ടൗണില്‍ നടത്തിയ ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാദാപുരം റസാഖ് മാക്കൂല്‍ (ജില്ലാ ട്രഷറര്‍), ബേപ്പൂര്‍ എം എ സലിം (ജില്ലാ വൈസ് പ്രസിഡണ്ട്), കൊടുവള്ളി കെ.കെ ഫൗസിയ (ജില്ലാ വൈസ് പ്രസിഡണ്ട്), കുറ്റിയാടി ജലീല്‍ സഖാഫി(ജില്ലാ സെക്രട്ടറി), പേരാമ്പ്ര വാഹിദ് ചെറുവറ്റ (ജില്ലാ സെക്രട്ടറി), ബാലുശ്ശേരി നജീബ് അത്തോളി (ജില്ലാ കമ്മറ്റിയംഗം), തിരുവമ്പാടി പുതുപ്പാടിയില്‍ ഋ നാസര്‍ (ജില്ലാ കമ്മറ്റിയംഗം), കുന്ദമംഗലം കബീര്‍ തിക്കോടി (ജില്ലാ കമ്മറ്റിയംഗം) തുടങ്ങിയവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss