|    Dec 15 Sat, 2018 1:53 am
FLASH NEWS
Home   >  Kerala   >  

തെരുവ് നായകളെ കൊലപ്പെടുത്തിയ സംഭവം:  മുന്‍സിപ്പാലിറ്റിക്ക് സുപ്രിംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

Published : 17th November 2018 | Posted By: G.A.G

ന്യൂഡല്‍ഹി:   തെരുവ് നായകളെ കൊലപ്പെടുത്തിയതിന് കര്‍ണാടകയിലെ മുന്‍സിപ്പല്‍ കൗണ്‍സിലിന് സുപ്രിംകോടതി കോടതിയലക്ഷ്യ നോട്ടീസ്. 350 തെരുവ് നായകളെ കൊലപ്പെടുത്തിയ സകലേശ് പുര ടൗണ്‍ മുന്‍സിപ്പല്‍  കൗണ്‍സിലിനാണ് സുപ്രിംകോടതി നോട്ടീസ് അയച്ചത്.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമവും മൃഗ ജനന നിയന്ത്രണ നിയമവും പ്രകാരം തെരവ് നായ്കളെ പിടികൂടുകയോ സ്ഥലം മാറ്റുകയോ ചെയ്യു്ത് കര്‍ശനമായി വിലക്കികൊണ്ടുള്ള 2015 നവംബര്‍ മാസത്തെ സുപ്രിംകോടതി ഉത്തരവ് ലംഘിച്ചതിനാണ് കോടതിയുടെ നടപടി.

ബെംഗളൂരു സ്വദേശിയായ മൃഗാവകാശ പ്രവര്‍ത്തക നവീന കാമത്ത് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എന്‍വി രമണ, എം എം ശാന്തന ഗൗഡര്‍ എിവരടങ്ങിയ ബെഞ്ച് മുന്‍സിപ്പാലിറ്റിക്ക് നോട്ടീസ് അയച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss