|    Nov 19 Mon, 2018 12:36 am
FLASH NEWS
Home   >  Kerala   >  

രശ്മി നായരുടെ വീടിന് നേരെ കല്ലേറ്; അയല്‍വാസി പിടിയില്‍

Published : 3rd November 2018 | Posted By: G.A.G

പത്തനാപുരം(കൊല്ലം): സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ രശ്മി ആര്‍ നായരുടെ വീടിന് നേരെ കല്ലേറ്. സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു വൈകീട്ട് മൂന്നരയോടെ ആക്രമണമുണ്ടായത്. ശബരിമലയിലേക്ക് പോകുമല്ലേടീ എന്ന് ചോദിച്ചായിരുന്നു വീടിന് നേര്‍ക്ക് തുടര്‍ച്ചയായി കല്ലെറിഞ്ഞതെന്ന് രശ്മി പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോള്‍ അക്രമി സിറ്റൗട്ടിലേക്ക് കയറി വരികയായിരുന്നുവെന്നും അവിടെ നിന്ന് ഇറക്കി വിട്ടതിന് ശേഷം അയാള്‍ വീടിന്റെ മതിലിന് പുറത്ത് നിന്ന് കൊണ്ട് കല്ലെറിഞ്ഞതായും രശ്മി പത്തനാപുരം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അയല്‍വാസിയായ രാജേന്ദ്രന്‍ നായരെയാണ് പോലിസ് പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss