|    Nov 22 Thu, 2018 2:29 am
FLASH NEWS
Home   >  News now   >  

‘മോഷ്ടിച്ച’ വിമാനം യുഎസ് ദ്വീപില്‍ തകര്‍ന്നു വീണു

Published : 11th August 2018 | Posted By: mtp rafeek

വാഷിങ്ടണ്‍: സിയാറ്റില്‍ തകോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന ജീവനക്കാരന്‍ ‘മോഷ്ടിച്ച’ വിമാനം വാഷിങ്ടണ്‍ സ്‌റ്റേറ്റിലെ ദ്വീപില്‍ തര്‍ന്നു വീണു. യാത്രക്കാരൊന്നുമില്ലാതിരുന്ന വിമാനവുമായി ആകാശത്ത് അഭ്യാസ പ്രകടനം നടത്തിയതിന് പിന്നാലെയാണ് തകര്‍ന്നു വീണത്.

അലാസ്‌ക എയര്‍ലൈന്‍സിന്റെ ഹൊറൈസണ്‍ എയര്‍ ക്യു400 വിമാനമാണ് ഒരു ജീവനക്കാരന്‍ തട്ടിയെടുത്തത്. അഭ്യാസ പ്രകടനം കാണിച്ചത് കൊണ്ടോ വിമാനം ഓടിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്തതു കൊണ്ടോ ആവാം തകര്‍ന്നു വീണതെന്ന് പോലിസ് വ്യക്തമാക്കി.

‘മോഷ്ടിച്ച’ വിമാനത്തെ രണ്ടു സൈനിക വിമാനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍, അവരുടെ ഇടപെടലല്ല വിമാനത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് റിപോര്‍ട്ട്. തകോമയ്ക്ക് തെക്കുള്ള കെട്രോണ്‍ ദ്വിപിലാണ് വിമാനം തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇടതൂര്‍ന്ന വനത്തിന് തീപ്പിടിച്ചു.

മാനസികമായി തകര്‍ന്ന ഒരാളാണ് താനെന്ന് അപകടത്തിന് മുമ്പ് ജീവനക്കാരന്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തോട് പറഞ്ഞിരുന്നു. സംഭവത്തിന് ഭീകരതയുമായി ബന്ധമില്ലെന്നും ആത്മഹത്യാപരമായ നീക്കമാണ് 29കാരന്‍ നടത്തിയതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിമാനങ്ങളെ ഗേറ്റിലേക്ക് നയിക്കുന്നതിനും വിമാനത്തിന്റെ ചിറകില്‍ നിന്ന് ടേക്കോഫിന് മുമ്പ് ഐസ് നീക്കം ചെയ്യുന്നതിനും നിയോഗിക്കപ്പെട്ട ജീവനക്കാരനാണ് വിമാനം തട്ടിയെടുത്ത് പറന്നത്.

അധികം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. പ്രദേശത്തെ മറ്റ് ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss