|    Nov 21 Wed, 2018 5:48 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്കെതിരായ ട്വന്റി20; പ്രധാന ബൗളര്‍മാരെ ഒഴിവാക്കി ഓസീസ് ടീം

Published : 8th November 2018 | Posted By: mtp rafeek

പെര്‍ത്ത്: ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള പതിമൂന്നംഗ ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര മുന്നില്‍ക്കണ്ട് പ്രമുഖ ബോളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ആസ്േ്രതലിയ വിശ്രമം അനുവദിച്ചു. അതേ സമയം, ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസും ജേസണ്‍ ബെഹറന്‍ഡോര്‍ഫും ടീമില്‍ തിരിച്ചെത്തി.

പിന്‍ തുട ഞരമ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് നേരത്തെ പാകിസ്ഥാനെതിരെ യുഎഇയില്‍ നടന്ന ട്വന്റി20യില്‍ സ്‌റ്റോയിനിസ് കളിച്ചിരുന്നില്ല. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ താരം ടീമില്‍ തിരിച്ചെത്തിയിരുന്നു.

ട്വന്റി20ക്ക് വേണ്ടിയുള്ള ആസ്‌ത്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്‌സ് കാരി, ആഷ്ടണ്‍ അഗര്‍, ജേസണ്‍ ബെഹറന്‍ഡോഫ്, നഥാന്‍ കോള്‍ട്ടര്‍നൈല്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, ആദം സാമ്പ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss