|    Sep 26 Wed, 2018 2:15 pm
FLASH NEWS
Home   >  National   >  

എല്ലാത്തിനും മതത്തിന്റെ നിറം നല്‍കുന്ന മോദി സര്‍ക്കാറിനെ പാഠം പഠിപ്പിക്കും: എംകെ സ്റ്റാലിന്‍

Published : 28th August 2018 | Posted By: afsal ph

ചെന്നൈ: എല്ലാത്തിലും മതത്തിന്റെ നിറം നല്‍കുന്നവര്‍ക്കെതിരെ നില്‍ക്കുക എന്നതാണ് എന്റെ സ്വപ്നം. അതിനാല്‍ തന്നെ മോദി സര്‍ക്കാറിനെ ഞാനൊരു പാഠം പടിപ്പിക്കും’ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എംകെ സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്നത്തെ രാഷ്ട്രീയ അവസ്ഥകള്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. വിദ്യാഭ്യാസവും കലയും സാഹിത്യവുമെല്ലാം വര്‍ഗീയതയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ പിടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പോലും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
കരുണാനിധിയുടെ മരണാനന്തരം മൂന്ന് ആഴ്ച്ചയ്ക്ക് ശേഷമാണ് സ്റ്റാലിന്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുത്തത്. ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങിന് ശേഷം ചെന്നൈ മറീനാ ബീച്ചിലെ പിതാവിന്റെ ശവകുടീരം സന്ദര്‍ശിച്ചതിന് ശേഷമാണ് സ്റ്റാലിന്‍ മാധ്യമങ്ങളെ കണ്ടത്.
‘എന്നെ സംബന്ധിച്ച് പാര്‍ട്ടിയെ നയിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതിന് കൂട്ടായ ഉത്തരവാദിത്വമാണ് ആവശ്യം. നമ്മുടേതടക്കമുള്ള എല്ലാ പ്രശ്‌നങ്ങളിലും നമുക്ക് ചോദ്യമുയര്‍ത്തിക്കൊണ്ടിരിക്കാം’ കരുണാനിധിയുടെ 49 വര്‍ഷത്തെ നേതൃത്വത്തെ സ്മരിച്ച് കൊണ്ട് സ്റ്റാലിന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss