|    Nov 19 Mon, 2018 1:31 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി

Published : 1st November 2018 | Posted By: mtp rafeek

കൊച്ചി: ശബരിമല സ്ത്രീപ്രവേശനകാര്യത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്ന പുനപ്പരിശോധനാ ഹരജിയില്‍ തീരുമാനമാകുംവരെ സംസ്ഥാന സര്‍ക്കാരിന് നോക്കി നില്‍ക്കാനാകില്ല. ക്രമസമാധാന പ്രശ്‌നങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടായാല്‍ ഇടപെടുന്നതിനാണ് രാജ്യത്ത് നിയമങ്ങളുളളത്. സംസ്ഥാന സര്‍ക്കാര്‍ നടപടികളെ ഹൈക്കോടതി ശക്തമായി പിന്തുണച്ചതോടെ സ്വകാര്യ ഹരജി പിന്‍വലിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss