|    Dec 11 Tue, 2018 9:00 pm
FLASH NEWS
Home   >  National   >  

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ആറ് ലഷ്‌കര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 23rd November 2018 | Posted By: basheer pamburuthi

ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറു ലഷ്‌കര്‍-ഇ-ത്വയ്ബ
പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അനന്ത്‌നാഗ് ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ബിജ്‌ബെഹാരയിലെ സെകിപോര ഗ്രാമത്തില്‍ സായുധസംഘം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പുലര്‍ച്ചെ തിരച്ചിലിനിറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരിച്ചടിയിലാണ് ആറുപേര്‍ കൊല്ലപ്പെട്ടതെന്നു സൈന്യം അറിയിച്ചു. അതേസമയം, ഈവര്‍ഷത്തെ വിജയകരമായ ഒരു ഓപറേഷനിലൂടെയാണ് ആറുപേരെ കൊലപ്പെടുത്തിയതെന്നും ആറു മൃതദേഹങ്ങളും ആറു റൈഫിളുകളും കണ്ടെടുത്തതായും ജമ്മു ആന്റ് കശ്മീര്‍ പോലിസ് ട്വിറ്ററില്‍ അറിയിച്ചു. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി അനന്ത്‌നാഗിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss