|    Nov 20 Tue, 2018 11:43 pm
FLASH NEWS
Home   >  National   >  

3000ത്തിലേറെ തമിഴ് മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കല്ലെറിഞ്ഞ് ഓടിച്ചു

Published : 2nd November 2018 | Posted By: sruthi srt

രാമേശ്വരം:സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ട തമിഴ്‌നാട്ടില്‍ നിന്നുള്ള 3000ത്തിലേറെ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കല്ലെറിഞ്ഞ് ഓടിച്ചു. 50 ബോട്ടുകളിലെ മല്‍സ്യബന്ധന വലകള്‍ നശിപ്പിച്ചതായും ഫിഷര്‍മെന്‍ അസോസിയേഷന്‍ നേതാവ് പറഞ്ഞു.

മണ്ഡപം മേഖലയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ കച്ചത്തീവിനടുത്ത് 700 ബോട്ടുകളിലായി മീന്‍ പിടിക്കുമ്പോള്‍ ശ്രീലങ്കന്‍ നാവികസേന അവരെ ഭീഷണിപ്പെടുത്തിയതായി രാമേശ്വരം ഫിഷര്‍മെന്‍ അസോസിയേഷന്‍ പ്രസിഡന്റ് പി സേസുരാജ പറഞ്ഞു.കല്ലേറുണ്ടായതിനെ തുടര്‍ന്ന് മീന്‍ പിടിക്കാതെ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചുവന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണം. മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് 1974ല്‍ ശ്രീലങ്കയുമായി ഒപ്പുവച്ച കരാറില്‍ കച്ചത്തീവില്‍ നിന്ന് മീന്‍ പിടിക്കുന്നതിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമനാഥപുരം, പുതുക്കോട്ട ജില്ലയിലെ 17 മല്‍സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss