|    Dec 11 Tue, 2018 7:29 pm
FLASH NEWS
Home   >  News now   >  

ശ്രീലങ്കയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; പ്രധാനമന്ത്രി രാജപക്‌സെക്കെതിരായ അവിശ്വാസ പ്രമേയം പാസായി

Published : 14th November 2018 | Posted By: mtp rafeek

കൊളംബോ: മഹീന്ദ രാജപക്്‌സെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ശ്രീലങ്കന്‍ പാര്‍ലമെന്റ് പാസാക്കി. പ്രസിഡന്റ് മൈത്രിപാല സിരിസേന ഒക്ടോബര്‍ 26ന് പുറത്താക്കിയ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെക്ക് ആശ്വാസം പകരുന്നതാണ് പാര്‍ലമെന്റിന്റെ തീരുമാനം. വിക്രമസിംഗെയെ പുറത്താക്കിയാണ് രാജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചത്.

പ്രധാനമന്ത്രി രാജപക്‌സെയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാസായതായി സ്പീക്കര്‍ കാരു ജയസൂര്യ അറിയിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് പിരിച്ചുവിടാനും ജനുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുമുള്ള സിരിസേനയുടെ തീരുമാനം സുപ്രിം കോടതി റദ്ദാക്കിയതോടെയാണ് ഇന്ന് പാര്‍ലമെന്റ് ചേര്‍ന്നത്. 225 അംഗ പാര്‍ലമെന്റില്‍ പ്രസിഡന്റ് നിയമിച്ച പ്രധാനമന്ത്രി രാജപക്‌സെയ്്ക്കു ഭൂരിപക്ഷമുണ്ടോ എന്ന് മനസിലാക്കുന്നതിനാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടിങ് നടന്നത്.

വിക്രമസിംഗെയെ പുറത്താക്കിയ ശേഷം നിയമിച്ച രാജപക്‌സെയ്ക്ക് എംപിമാരില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് പ്രസിഡന്റ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss