|    Aug 16 Thu, 2018 6:17 am
FLASH NEWS
Home   >  Sports  >  Cricket  >  

പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലങ്ക

Published : 9th August 2018 | Posted By: jaleel mv


പല്ലേക്കലേ: ദക്ഷിണാഫ്രിക്കക്കെതിരായ തുടര്‍ച്ചയായ പരാജയങ്ങളുടെ നാണക്കേട് അവസാനിപ്പിച്ച് ശ്രീലങ്ക. പരമ്പരയിലെ നാലാം ഏകദിനം മൂന്ന് റണ്‍സിനാണ് ശ്രീലങ്ക സ്വന്തമാക്കിയത്.കഴിഞ്ഞ 12 ഏകദിന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ലങ്കയുടെ ആദ്യ വിജയമാണിത്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ സുരംഗ ലക്മലാണ് ലങ്കന്‍ വിജയം ഉറപ്പാക്കിയത്. ബാറ്റിങ്ങില്‍ 32 പന്തില്‍ നിന്നും 51 റണ്‍സെടുത്ത കുശാല്‍ പരേരയും ലങ്കന്‍ വിജയത്തിന് അടിത്തറ പാകി. നിരോഷാന്‍ ഡിക്‌വെല്ല (35പന്തില്‍ നിന്ന് 34), ഉപുല്‍തരംഗ(41 പന്തില്‍ നിന്നും 36)എന്നിവരും ലങ്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. മഴ മൂലം ഓവറുകള്‍ ചുരുക്കിയാണ് മത്സരം നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 39 ഓവറില്‍ 306 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 ഓവറില്‍ 191 ആയി നിശ്ചയിച്ചു. എന്നാല്‍ അവര്‍ക്ക് 187 റണ്‍സെടുക്കാന്‍ മാത്രമേ ആയുള്ളൂ. 2014ല്‍ ആയിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ലങ്കയുടെ അവസാന ഏകദിന വിജയം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss