|    Nov 13 Tue, 2018 3:27 am
FLASH NEWS
Home   >  Kerala   >  

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു: ശ്രീധരന്‍പിള്ള

Published : 5th November 2018 | Posted By: G.A.G

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുവമോര്‍ച്ച പരിപാടിയില്‍ സംസാരിച്ച കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തന്റെ പ്രസംഗത്തില്‍ യാതൊരു അപാകതയുമില്ല. പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനാണ് അത്തരത്തില്‍ പ്രസംഗിച്ചത്. ആ പ്രസംഗമാണ് മാധ്യമപ്രവര്‍ത്തകര്‍ വലിയ സംഭവമാക്കിയത്. ജനങ്ങളെ സേവിക്കാനുള്ള സുവര്‍ണാവസരമെന്നാണ് താന്‍ ആ പ്രസംഗത്തിലെ വരികളിലൂടെ ഉദ്ദേശിച്ചത്. ജനസേവനത്തിനുള്ള സുവര്‍ണ അവസരമെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ഇപ്പോള്‍ വാര്‍ത്തയാക്കിയതിന് പിന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സിപിഎം ഫ്രാക്ഷനാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എകെജി സെന്ററില്‍ ആക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് വരുത്തി തീര്‍ത്തത് സിപിഎമ്മുകാരായ 12 മാധ്യമ പ്രവര്‍ത്തകരാണ്. ബിജെപിക്കെതിരെ മാധ്യമങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. തന്റെ പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ്. എന്നാല്‍ അതിനെ ഇപ്പോള്‍ വാര്‍ത്തയാക്കുന്നതിന് പിന്നില്‍ ദുരുദ്യേശമാണ്. പുതിയ സംഭവമെന്ന രീതിയില്‍ മാധ്യമങ്ങള്‍ അത് കാണിക്കുന്നത് നാണക്കേടാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss