|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Kerala   >  

ശബരിമല കലാപഭൂമിയാക്കിയ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാപ്പുപറയണം : ശ്രീധരന്‍പിള്ള

Published : 13th November 2018 | Posted By: G.A.G

കോട്ടയം: ശബരിമല കേസില്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. വിധി വിശ്വാസികളുടെ വിജയമാണെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ശബരിമല കലാപഭൂമിയാക്കിയ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച വിധി നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യം. വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണിത്. അതുകൊണ്ട് പുനപ്പരിശോധനാ ഹരജികളില്‍ അന്തിമതീരുമാനം വരുന്നതുവരെ വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
സര്‍ക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാവണം. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിധി. ശബരിമല കലാപഭൂമിയാക്കിയ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാപ്പുപറയണം. വിധി വിശ്വാസികളുടെ വിജയമാണ്. സമരത്തിന്റെ ഭാവിയെക്കുറിച്ച് എന്‍ഡിഎ ആലോചിച്ച് തീരുമാനിക്കും. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ജനഹിതമെന്താണെന്ന് സുപ്രിംകോടതിയെ അറിയിച്ചില്ല. ഇരുകൂട്ടരും വലിയ ചതിയാണ് വിശ്വാസികളോട് ചെയ്തത്. ബിജെപി സുപ്രിംകോടതിയുടെ അധീശത്വത്തെ ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss