|    Sep 25 Tue, 2018 11:14 am
FLASH NEWS
Home   >  Kerala   >  

അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ അപാകതയുണ്ടായെന്ന് ഇ. ശ്രീധരനും

Published : 28th August 2018 | Posted By: G.A.G

കൊച്ചി : അണക്കെട്ടുകള്‍ തുറന്നുവിട്ടതിലെ അപാകത സംബന്ധിച്ച നിരീക്ഷണങ്ങള്‍ ശരിവച്ച് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും. പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്നും ഡാം നേരത്തെ തുറന്നുവിടാമായിരുന്നുവെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
മഴ കനത്തിട്ടും വെള്ളം സംഭരിച്ചുനിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശസഹായം സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്നും ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു. നവകേരള നിര്‍മിതിക്ക് പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss