|    Nov 13 Tue, 2018 7:58 am
FLASH NEWS
Home   >  Sports  >  Cricket  >  

എറിഞ്ഞുവീഴ്ത്തി ലങ്ക; ടീമിന് കൂറ്റന്‍ ജയം

Published : 13th August 2018 | Posted By: jaleel mv


കൊളംബോ: നായകന്‍ ഏഞ്ചലോ മാത്യൂസ് ബാറ്റ് കൊണ്ടും അഖില ധഞ്ജയ ബൗള്‍ കൊണ്ടും തിളങ്ങിയ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയ്ക്ക് കൂറ്റന്‍ ജയം. ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ 178 റണ്‍സിനാണ് ലങ്ക സന്ദര്‍ശകരെ കീഴ്‌പ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ പ്രോട്ടിയാസിന്റെ പോരാട്ടം 121 റണ്‍സില്‍ കൂപ്പുകുത്തി. പരാജയപ്പെട്ടെങ്കിലും അഞ്ച് ഏകദിന മല്‍സരങ്ങളടങ്ങിയ പരമ്പര 3-2 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മാത്യൂസ് പുറത്താവാതെ 97 റണ്‍സെടുത്തപ്പോള്‍ ബൗളിങില്‍ അഖില ധനഞ്ജയ ദക്ഷിണാഫ്രിക്കയുടെ ആറ് പ്രധാന ബാറ്റ്‌സ്മാന്‍മാരെയാണ് പറഞ്ഞയച്ചത്. 29 റണ്‍സ് മാത്രം വഴങ്ങിയാണ് ധഞ്ജയ ആറു വിക്കറ്റുകള്‍ പിഴുതത്. നിരോഷന്‍ ഡിക്‌വെല്ല(43) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിന് (54) ഒഴിച്ച് മറ്റാര്‍ക്കും പ്രോട്ടീയാസ് നിരയില്‍ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 4 താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. ആദ്യ മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാണ് ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര സ്വന്തമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss