|    Dec 10 Mon, 2018 9:35 am
FLASH NEWS
Home   >  Kerala   >  

വിവരം കെട്ട മൊയ്‌ലേക്കന്‍മാര്‍ പ്രയോഗം; കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ പ്രസംഗം വിവാദമാകുന്നു

Published : 21st November 2018 | Posted By: afsal ph

ചാവക്കാട്: ഇസ്്‌ലാമിക പണ്ഡിതരെ അധിക്ഷേപിച്ച് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഇസ്്‌ലാമായാല്‍ പിന്നെ സ്വര്‍ഗമുറപ്പാമെന്ന് പറയുന്ന വിവരംകെട്ട മൊയ്‌ല്യേക്കന്‍മാരെ കുറിച്ച് എന്താ പറയുകയെന്നും വിവരമില്ലാത്തവരുടെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണലാണ് എന്ന് കരുതുന്ന നാണംകെട്ടവരാണ് ചില ആളുകളെന്നുമായിരുന്നു എംഎല്‍എയുടെ പ്രസംഗം. ‘ജനവിരുദ്ധ കേന്ദ്രനയങ്ങള്‍ക്കെതിരേ, കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയ്‌ക്കെതിരേ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ ജാഥക്ക് ഒരുമനയൂര്‍ മൂന്നാകല്ലില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് ജാഥാ ക്യാപ്റ്റന്‍ കൂടിയായ എംഎല്‍എയുടെ വിവാദ പ്രസംഗം. സമൂഹ മാധ്യമങ്ങളില്‍ വിവാദ പ്രസംഗം പ്രചരിച്ചതോടെ ഇതിനെ ന്യായീകരിക്കാന്‍ സിപിഎമ്മുകാര്‍ രംഗത്തെത്തി. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ലീഗിനേയാണ് ഉദ്ദേശിച്ചതെന്നാണ് ഇവരുടെ ന്യായം. എന്നാല്‍, സിപിഎം നേതാക്കളിലെ ഇസ്്‌ലാം വിരുദ്ധതയാണ് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ പ്രസംഗത്തിലൂടെ തെളിയുന്നതെന്നാണ് ലീഗ് പ്രവര്‍ത്തകരടക്കമുള്ളവര്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss