|    Nov 19 Mon, 2018 10:27 am
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം; ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുത്തേക്കാം : സ്‌പെഷല്‍ കമ്മീഷണര്‍ ഹൈകോടതിയില്‍

Published : 10th November 2018 | Posted By: G.A.G

കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് പത്തനംതിട്ട ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകുമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.  തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ജീവാപായം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ചിത്തിര ആട്ട വിശേഷ പൂജക്ക് നട തുറന്നപ്പോള്‍ പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറിയതും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ചിത്തിര ആട്ട വിശേഷ പൂജക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണെന്നും റിപോര്‍ട്ടിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss