|    Dec 19 Wed, 2018 10:43 am
FLASH NEWS
Home   >  Kerala   >  

സൗമ്യയുടെ മരണം ജയില്‍ മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 25th August 2018 | Posted By: G.A.G

തിരുവനന്തപുരം: കണ്ണൂര്‍ വനിതാ ജയിലിനുള്ളില്‍ പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ജയില്‍ അധിക്യതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ചും മരണത്തില്‍ ദുരുഹതയുണ്ടോ എന്നും ജയില്‍ ഡി.ജി.പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവിട്ടു.

സൗമ്യ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നന്വേഷിക്കാനും നിര്‍ദേശമുണ്ട്. ആത്മഹത്യ ചെയ്യാന്‍ സൗമ്യയെ ആരെങ്കിലും പ്രേരിപ്പിച്ചോ എന്ന കാര്യവും അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss