|    Nov 13 Tue, 2018 4:08 am
FLASH NEWS
Home   >  Sports  >  Cricket  >  

ഓസീസിനെ അവരുടെ നാട്ടില്‍ ചുരുട്ടിക്കെട്ടി ദക്ഷിണാഫ്രിക്ക

Published : 4th November 2018 | Posted By: jaleel mv


പെര്‍ത്ത്: ആസ്‌ത്രേലിയയെ ഏകദിന മല്‍സരത്തില്‍ അവരുടെ നാട്ടില്‍ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. കുറഞ്ഞ റണ്‍സിന് ആസ്‌ത്രേലിയയെ പുറത്താക്കിയ പ്രോട്ടിയന്‍സ് ആറ് വിക്കറ്റിനാണ് ജയിച്ചത്. ഒന്നാം ഏകദിന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 38.1 ഓവറില്‍ 152 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക 29.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപണര്‍മാര്‍മാരായ ക്വിന്റണ്‍ ഡി കോക്കും (40 പന്തില്‍ 47) റീസ ഹെന്റികസും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കമാണ് അടിത്തറ പാകിയത്. 36 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രമാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ആസ്‌ത്രേലിയക്ക് വേണ്ടി മാര്‍ക്കസ് സ്‌റ്റോയിനിസ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിരയില്‍ നഥാന്‍ കോള്‍ട്ടര്‍നൈല്‍ (34)അലെക്‌സ് കാരേ(33) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. 48 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ആസ്‌ത്രേലിയയെ ഇവര്‍ രണ്ടു പേരും ചേര്‍ന്ന് 150 കടത്തി. പ്രോട്ടിയന്‍സിന് വേണ്ടി ആന്‍ഡെയ്ല്‍ പെഹ്ലുഖ്വായേ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍, ലുങ്കി എങ്കിഡി, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss