|    Oct 24 Wed, 2018 11:29 am
FLASH NEWS
Home   >  National   >  

മൃതദേഹത്തില്‍ സിപിഎം പതാക പുതപ്പിക്കണ്ട: പാര്‍ട്ടിയുമായി സോമനാഥ് ചാറ്റര്‍ജി ഒരുമിച്ച് പോവാന്‍ തയ്യാറായിട്ടില്ലെന്ന് കുടുംബം

Published : 14th August 2018 | Posted By: sruthi srt

കൊല്‍ക്കത്ത: മുന്‍ലോക്‌സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ ഭൗതീകശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിക്കാനും പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാനും അനുവദിക്കാതെ കുടുംബം. 2008ല്‍ പാര്‍ട്ടിയില്‍ പുറത്താക്കപ്പെട്ട തന്റെ പിതാവ് ഒരിക്കല്‍പോലും വീണ്ടും പാര്‍ട്ടിയുമായി ഒത്തൊരുമിച്ച് പോവാന്‍ തയ്യാറായിട്ടില്ലെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ മകള്‍ അനുശില ബാസു പറഞ്ഞു.

പിതാവിനെ പാര്‍ട്ടി പുറത്താക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ താനുണ്ടായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് പുറത്താക്കില്ല. പക്ഷേ സസ്‌പെന്‍ഷന്‍ ഉണ്ടാവുമെന്നാണ്. എന്നാല്‍ അവര്‍ വീണ്ടും പുറത്താക്കിയെന്ന് വ്യക്തമായി പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ വന്ന കണ്ണീര്‍ താന്‍ കണ്ടതാണ്. മൃതദേഹം പാര്‍ട്ടി ഓഫീസില്‍ വയ്ക്കാന്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര അനുമതി ചോദിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ ആരും തന്നെ അതിനെ പിന്തുണച്ചില്ല.പാര്‍ട്ടി പതാക പുതപ്പിക്കേണ്ടെന്നും അത് സാധ്യമല്ലെന്ന മറുപടി നല്‍കിയതായും ബാസു വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss