|    Nov 21 Wed, 2018 9:11 am
FLASH NEWS
Home   >  Kerala   >  

യുവാവിന്റെ ശിരസ്സറ്റ ചിത്രവുമായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത; നടപടിക്കൊരുങ്ങി പൊലിസ്

Published : 8th August 2018 | Posted By: afsal ph

കണ്ണൂര്‍: യുവാവിന്റെ ശിരസ്സ് അറ്റ നിലയിലുള്ള ചിത്രങ്ങളുമായി സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത. ആലക്കോട് തേര്‍ത്തല്ലി ടൗണില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചുവെന്നായിരുന്നു വ്യാജവാര്‍ത്ത. തലയും ശരീരയും വേര്‍പ്പെട്ട് കിടക്കുന്ന തരത്തിലുള്ള ഭീകരമായ ചിത്രവും നിരവധി പേര്‍ കുടുംബ ഗ്രൂപ്പുകളിടക്കം ഷെയര്‍ ചെയ്തു. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചുവെന്നാണ് വാര്‍ത്ത സൃഷ്ടിച്ചവര്‍ പറയുന്നത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് ആലക്കോട് പോലിസ് പറയുന്നു. തല വേര്‍പ്പെട്ട് കിടക്കുന്ന ഭീകരമായ ദൃശ്യങ്ങളുമായി വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് പോലിസ്. വാര്‍ത്ത സൃഷ്ടിച്ച വര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആലക്കോട് സി.ഐ ഇ പി സുരേശന്‍ അറിയിച്ചു. മരണമടഞ്ഞ യുവാവിന്റെ ശിരസ് റോഡില്‍ കിടക്കുന്നതായുള്ള ഫോട്ടോയും ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് പ്രചരിക്കുന്നത്. പലപ്പോഴായി മറ്റെവിടെയോ നടന്ന അപകടങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാതെയാണ് മിക്കവരും ചിത്രങ്ങളും വാര്‍ത്തയും ഷെയര്‍ ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss