Cricket

ശാസ്ത്രീ നിങ്ങളെന്തൊരു ദുരന്തമാണ്- സോഷ്യല്‍ മീഡിയയില്‍ ശാസ്ത്രിക്കെതിരേ പൊങ്കാല

ശാസ്ത്രീ നിങ്ങളെന്തൊരു ദുരന്തമാണ്- സോഷ്യല്‍ മീഡിയയില്‍ ശാസ്ത്രിക്കെതിരേ പൊങ്കാല
X

ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റതോടെ ക്രിക്കറ്റ് ആരാധകരും സോഷ്യല്‍ മീഡിയയും കോച്ച് ശാസ്ത്രിക്കെതിരേ ശക്തമായ ആക്രമണമാണ് നടത്തിയത്. രവിശാസ്ത്രിയെ പിരിച്ചുവിട്ട് രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ കോച്ചായി നിയമിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കപില്‍ദേവിനും അജിത് വഡേക്കര്‍ക്കും ശേഷം ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയിച്ച ഏക ക്യാപ്റ്റനാണ് ദ്രാവിഡ് എന്നതാണ് കാരണം.
സന്നാഹ മല്‍സരങ്ങളുടെയും കൗണ്ടി ക്രിക്കറ്റ് കളിക്കാത്തതിന്റെയും കുറവ് ടീമിനുണ്ടെന്നാണ് ധ്രുവ് ശ്രീവാസ്തവ എന്നയാള്‍ ട്വീറ്റിയത്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിലെങ്കിലും രാഹുല്‍ ദ്രാവിഡിനെ ബാറ്റിങ് കോച്ചായി നിയമിക്കൂ ബിസിസിഐ എന്നാണ് അമിത് എ എന്നയാള്‍ പ്രതികരിച്ചത്. ഓവര്‍ സ്മാര്‍ട്ടായ ശാസ്ത്രിയെക്കാള്‍ ഇന്ത്യക്ക് വേണ്ടത് രാഹുല്‍ ദ്രാവിഡിനെയാണ്- കപില്‍ സിംഗ്ല. ശാസ്ത്രി വന്‍ ദുരന്തമാണ്. അയാള്‍ക്കു പകരം രാഹുല്‍ ദ്രാവിഡിനെ വെക്കൂ. അപ്പോള്‍ കാണാം യുവതാരങ്ങളുടെ പ്രതിഭ പുറത്തുവരുന്നത്- മറ്റൊരാരാധകന്റെ പ്രതികരണം.
രാഹുലിനെ ബാറ്റിങ് കോച്ചായും സഹീര്‍ ഖാനെ ബൗളിങ് കോച്ചായും നിയമിക്കണമെന്നാണ് രുദ്രാക്ഷ് എന്ന ക്രിക്കറ്റ് സ്‌നേഹിയുടെ നിര്‍ദേശം. വിദേശത്തെ അന്തരീക്ഷത്തെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് രവിശാസ്ത്രിക്ക് ഒരു ഐഡിയയുമില്ലെന്നാണ് സങ്കേത് സഹാനെ എന്നയാളുടെ കണ്ടെത്തല്‍.
നിലവില്‍ ഇന്ത്യ-എ ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ഇംഗ്ലണ്ടിനെതിരേ 21 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് 60.93 എന്ന മികച്ച റണ്‍ ശരാശരിയോടെ ഏഴു സെഞ്ച്വറികളും എട്ടു അര്‍ധശതകങ്ങളുമുള്‍പ്പെടെ 1950 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 13 ടെസ്റ്റുകള്‍ ഇംഗ്ലണ്ടില്‍ വച്ച് തന്നെയായിരുന്നു. അതില്‍ 68.80 റണ്‍ ശരാശരിയോടെ 1376 റണ്‍സ് നേടി. ആറു സെഞ്ച്വറികളും ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണില്‍ നേടി.
Next Story

RELATED STORIES

Share it