|    Aug 19 Sun, 2018 2:59 pm
FLASH NEWS
Home   >  National   >  

ത്രിണമൂല്‍ നേതാക്കള്‍ സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി

Published : 3rd August 2018 | Posted By: mtp rafeek

ഗുവാഹത്തി: അസം പോലിസും ത്രിണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അന്തരീക്ഷം ഇന്ന് രാവിലെയോടെ അവസാനിച്ചു. അസമിലെ സില്‍ച്ചാറിലുള്ള കുംഭിഗ്രാം വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ടിരുന്ന ആറ് എംപിമാരും എംഎല്‍എമാരും കൊല്‍ക്കത്തയിലേക്കു തിരിച്ചു.

അര്‍പ്പിത ഘോഷ്, മമത ബാല താക്കൂര്‍ എന്നീ എംപിമാര്‍ ഉച്ചയ്ക്ക് 2 മണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിക്കു പോവും. ഇന്ന് ഗുവാഹത്തിയിലേക്ക് പോവാനിരുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍. എന്നാല്‍, ഇവരുടെ വരവ് തടയുന്നതിന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പശ്ചിമബംഗാളില്‍ നിന്നുള്ള എട്ട് ത്രിണമൂല്‍ ജനപ്രതിനിധികളെ വ്യാഴാഴ്ച്ചയാണ് അസം പോലിസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ഇവരെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതിയുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് എംപിമാരും എംഎല്‍എമാരും എത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss