|    Aug 21 Tue, 2018 12:32 am
FLASH NEWS
Home   >  News now   >  

ലോക കീരീടം ലക്ഷ്യമിട്ട് സിന്ധു ഇന്ന് കളത്തില്‍

Published : 5th August 2018 | Posted By: mtp rafeek


ബെയ്ജിങ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം ലക്ഷ്യമിട്ട് പിവി സിന്ധു ഇന്നിറങ്ങും. സ്‌പെയിന്റെ കരോലിന മാരിനാണ് എതിരാളി. ഇന്ത്യന്‍ സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് മല്‍സരം.

ഒളിംപിക് ഫൈനലിന്റെ സിന്ധുവിനെ മുട്ടുകുത്തിച്ച കരോലിനയാണ് ഇന്നത്തെ എതിരാളിയെന്നതിനാല്‍ മല്‍സരത്തിന് ചൂടേറും. അന്നത്തെ തോല്‍വിക്ക് മധുരപ്രതികാരമാണ് സിന്ധു ഇന്ന് ലക്ഷ്യമിടുന്നത്. സെമിയില്‍ ജപ്പാന്റെ അകാനെ യമഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം.

ചൈനയുടെ ബിംഗ്ജിയാവോയെ ആണ് കരോലിന സെമിയില്‍ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ഉജ്ജ്വല തിരിച്ച് വരവായിരുന്നു കരോലിന്റേത്. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയെ സിന്ധു ക്വാര്‍ട്ടറില്‍ മറി കടന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss