|    Sep 21 Fri, 2018 7:23 am
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസില്‍ സിന്ധുവിന് ചരിത്രവെള്ളി

Published : 28th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ ഫൈനലിലെത്തി ചരിത്രം കുറിച്ച ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പെയുടെ തായ് സു യിങിനോടാണ് താരം അടിയറവ് പറഞ്ഞത്. ഇന്ന് നടന്ന ഫൈനല്‍ മല്‍സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തായ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-13,21-16.

ആദ്യ ഗെയിമിനെ അപേക്ഷിച്ച് രണ്ടാം ഗെയിമില്‍ സിന്ധു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും തായ്‌വാന്‍ താരത്തെ മറികടക്കുവാന്‍ സിന്ധുവിനായില്ല.ഒട്ടനവധി പിഴവുകള്‍ വരുത്തി രണ്ട് ഗെയിമിലും സിന്ധു എതിരാളിക്ക് കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റുകയും ചെയ്തു.

ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനും ജപ്പാന്റെ അകാനെ യമഗുച്ചിക്കും വെങ്കലം ലഭിച്ചു. ഗെയിംസില്‍ എട്ട് സ്വര്‍ണവും 16 വെള്ളിയും 20 വെങ്കലവുമായി ഒമ്പതാം സ്ഥാനത്തോടെ ഇന്ത്യ കുതിപ്പ് തുടരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss