|    Jul 23 Mon, 2018 8:38 pm
FLASH NEWS
Home   >  Kerala   >  

സിനാന്‍ വധക്കേസ് വിധി: അന്വേഷണത്തിലെ പിഴവ് ഗൗരവതരമെന്ന് മുസ്‌ലിം ലീഗ്

Published : 25th September 2017 | Posted By: mi.ptk

കാസര്‍കോട്: ബൈക്ക് തടഞ്ഞുനിര്‍ത്തി നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍  എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ വിധിയില്‍ ചൂണ്ടിക്കാണിച്ച അന്വേഷണത്തിലെ പാളിച്ച ഗൗരവതരവും, ആശങ്കാജനകവുമാണെന്ന് മുസ്‌ലിം ലീഗ് ലോയേഴ്‌സ് ഫോറം.അന്വേഷണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.പ്രഥമ വിവര റിപോര്‍ട്ട് തയ്യാറാക്കുന്നതിലെ കാലതാമസവും, വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിലെ അലംഭാവവും, കുറ്റകൃത്യത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിലെ വീഴ്ചയും വിധി പ്രസ്താവത്തില്‍ അക്കമിട്ട് നിരത്തുന്ന പോരായ്മകളാണ്. സിനാന്‍ വധം നടന്ന സമയത്ത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പരാജയമാണ് ഇതിന് കാരണമെന്നും മുസ്‌ലിം ലീഗ് ലോയേഴ്‌സ ഫോറം ഭാരവാഹികള്‍ ആരോപിച്ചു.വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമു-ആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സിടിഎം പെട്രോള്‍ പമ്പിന് സമീപത്തെ ഒരു കടയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ(19) 2008 ഏപ്രില്‍ 16ന് ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങുംവഴി മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss