|    Dec 11 Tue, 2018 4:03 am
FLASH NEWS
Home   >  National   >  

സിഖ് വിരുദ്ധ കലാപക്കേസില്‍ ആദ്യവധശിക്ഷ

Published : 20th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു പ്രതിക്കു വധശിക്ഷ. കൂട്ടുപ്രതിക്ക് ജീവപര്യന്തം. യഷ്പാല്‍ സിങിനാണു ഡല്‍ഹി പട്യാല കോടതി അഡീ. സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതി നരേഷ് ഷെരാവത്തിന് ജഡ്ജി അജയ് പാണ്ഡെ ജീവപര്യന്തം തടവും വിധിച്ചു. സിഖ് വിരുദ്ധ കൂട്ടക്കൊലയിലെ പ്രതിക്ക് ആദ്യമായാണ് വധശിക്ഷ നല്‍കുന്നത്. ഇരുവര്‍ക്കും 35 ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. നേരത്തേ പ്രതികളെ കൊണ്ടുവന്നപ്പോള്‍ പട്യാല കോടതിക്കു സമീപത്തു ആക്രമിക്കപ്പെട്ടതിനാല്‍ തിഹാര്‍ ജയിലിലാണ് വിധിപ്രസ്താവിച്ചത്. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി മഹിപാല്‍പുരില്‍ കലാപം നടത്തി സിഖുകാരെ കൊലപ്പെടുത്തിയെന്നാണു കേസ്. മഹിപാല്‍പുര്‍ സ്വദേശികളായ ഹര്‍ദേവ് സിങ്, അവതാര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ യഷ്പാലും നരേഷും കുറ്റക്കാരാണെന്നു നവംബര്‍ 14നു കോടതി വിധിച്ചിരുന്നു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസ് 1994ല്‍ അവസാനിപ്പിച്ച കേസിലാണ് ഇപ്പോള്‍ വധശിക്ഷ വിധിച്ചത്. സിഖ് വിരുദ്ധ കലാപത്തിനിടെ നടന്ന
241 കേസുകളില്‍ അവസാനിപ്പിച്ച 186 കേസുകളില്‍ പുനരന്വേഷണം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചതോടെയാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. കലാപത്തില്‍ ഇന്ത്യയിലാകെ 2733 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്കുകള്‍. ഇതില്‍ ഏകദേശം 2100 പേരും ഡല്‍ഹിയിലാണു കൊല്ലപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss