|    Dec 14 Fri, 2018 4:07 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: കോണ്‍ഗ്രസിനെ വെട്ടിലാക്കി സിദ്ധരാമയ്യയും കെ പി ഉണ്ണിക്കൃഷ്ണനും

Published : 21st November 2018 | Posted By: basheer pamburuthi

ബെംഗളൂരു: ശബരിമലയിലെ യുവതീ പ്രവേശനവിഷയത്തില്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ വെട്ടിലാക്കി
കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും മുതിര്‍ന്ന നേതാവ് കെ പി ഉണ്ണിക്കൃഷ്ണനും രംഗത്ത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത അദ്ദേഹം വിധിയെ എതിര്‍ക്കുന്ന ബിജെപി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്നും പറഞ്ഞു. മുത്വലാഖ് വിഷയത്തിലെ കോടതി നടപടിയെ സ്വീകരിച്ച ബിജെപി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നത് അവകാശ ലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് സിദ്ധരാമയ്യ മൗനംപാലിച്ചു.
ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്നും ജോല്‍സ്യന്‍മാരും തന്ത്രിമാരും കാണിക്കുന്ന വഴി പോയാല്‍ കോണ്‍ഗ്രസ് പിന്നാക്കംപോവുമെന്നുമാണ് കെ പി ഉണ്ണികൃഷ്ണന്‍ തുറന്നടിച്ചത്. നേരത്തേ, എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍, കേരള ഘടകത്തിന്റെ വികാരത്തിനു താന്‍ വഴങ്ങുകയായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. ഇതോടെ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭിന്നതയും മറനീക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss