|    Nov 20 Tue, 2018 4:17 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്നിങ്‌സില്‍ വിട്ടുകൊടുത്തത് 31 റണ്‍്‌സ്; പിഴുതതാവട്ടെ 10 വിക്കറ്റും: തിളങ്ങി യുവതാരം സിദാക് സിങ്്

Published : 3rd November 2018 | Posted By: jaleel mv


മുംബൈ: ഒരിന്നിങ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തി താരമായിരിക്കുകയാണ് യുവബൗളര്‍ സിദാക് സിങ്. കേണല്‍ സികെ നായിഡു ട്രോഫി അണ്ടര്‍ 23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുതുച്ചേരിക്ക് വേണ്ടിയാണ് യുവതാരം തിളങ്ങിയത്. മണിപ്പൂരിനെതിരേ പന്ത് എറിഞ്ഞ ഈ ഇടം കൈയന്‍ ഓഫ് സ്പിന്നര്‍ 17.5 ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് എതിര്‍ ടീമിലെ 10 പേരെയും പവലിയനിലേക്ക് മടക്കിയത്. മുംബൈ താരമായ സിദാക് സിങ് ഈ സീസണില്‍ ഔട്ട്‌സ്‌റ്റേഷന്‍ താരമായാണ് പുതുച്ചേരിക്ക് വേണ്ടി കളിക്കുന്നത്. മല്‍സരത്തില്‍ പുതുച്ചേരി മണിപ്പൂരിന്റെ ആദ്യ ഇന്നിങ്‌സ് പോരാട്ടം 71 റണ്‍സില്‍ അവസാനിപ്പിച്ചു.
മുംബൈ ടീമിന് വേണ്ടി ഏഴ് ട്വന്റി20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള സിദാകിന്റെ ബോളിങ്് ആക്ഷന്‍ മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദിയുടെ ആക്ഷനെ വിസ്മരിപ്പിക്കുന്നതാണ്. മുമ്പ് സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ നിരയില്‍ ഈ നേട്ടം കൈവരിച്ച ഏക ദേശീയ താരം. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ പാകിസ്താനെതിരെയായിരുന്നു ഒരിന്നിങ്‌സിലെ 10 വിക്കറ്റും വീഴ്ത്തി അനില്‍ കുംബ്ലെ ചരിത്രം കുറിച്ചത്. മുമ്പ് സുഭാഷ് ഗുപ്ത, പ്രേമാന്‍സു ചാറ്റര്‍ജി, ദേബാശിഷ് മഹോന്‍ജി എന്നിവര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss