Flash News

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്; വന്‍സാരയടക്കമുള്ള പോലീസ് ഓഫീസര്‍മാരെ വിട്ടയച്ച നടപടി മുംബൈ ഹൈക്കോടതി ശരിവച്ചു.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്; വന്‍സാരയടക്കമുള്ള പോലീസ് ഓഫീസര്‍മാരെ വിട്ടയച്ച നടപടി മുംബൈ ഹൈക്കോടതി ശരിവച്ചു.
X


മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ഡി.ഐ ജി. ഡി ജി വന്‍സാരയടക്കമുള്ള പോലീസ് ഓഫീസര്‍മാരെ വിട്ടയച്ച സി ബി ഐ കോടതി വിധി മുംബൈ ഹൈക്കോടതി ശരിവച്ചു. പോലിസ് ഓഫിസര്‍മാര്‍ക്കെതിരെ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി നടപടി.

ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍മാരായ രാജ്കുമാര്‍ പാണ്ഡ്യന്‍, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് മേധാവി ഡി.ജി വന്‍സാര, ഗുജറാത്ത് പോലീസ് ഓഫീസര്‍ എന്‍.കെ അമിന്‍, രാജസ്ഥാന്‍ ഐ.പി.എസ് ഓഫീസര്‍ ദിനേശ് എം.എന്‍, രാജസ്ഥാന്‍ പോലീസ് ഓഫീസര്‍ ദളപത് സിങ് റാഥോഡ് എന്നിവരെയാണ് മുംബൈ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയത്.

കേസുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. അതില്‍ മൂന്നും പാണ്ഡ്യന്‍, ദിനേശ്, വന്‍സാരെ എന്നിവരെ വിട്ടയക്കുന്നതിനെതിരെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ റുബാബുദീന്‍ ഷെയ്ഖ് നല്‍കിയതായറ്റൊന്ന്. അമിന്‍, റാഥോഡ് എന്നിവര്‍ക്കെതിരെ സി.ബി.ഐ നല്‍കിയവയാണ് മറ്റു രണ്ട് ഹരജികള്‍.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി എന്നിവര്‍ 2005ല്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ സഹായിയായ തുളസിറാം പ്രജാപതിയും സമാനമായ രീതിയില്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it