|    Jul 22 Sun, 2018 8:17 pm
FLASH NEWS
Home   >  Kerala   >  

ശിവശക്തി യോഗസെന്റര്‍ പോലിസും പഞ്ചായത്തും ചേര്‍ന്ന് പൂട്ടിച്ചു

Published : 25th September 2017 | Posted By: shadina sdna


കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗസെന്റര്‍ പോലിസും പഞ്ചായത്തും ചേര്‍ന്ന് പൂട്ടിച്ചു. യോഗസെന്റര്‍ അടച്ചു പൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഹിന്ദു സ്ത്രീകളെ ഘര്‍വാപസിക്കായി ക്രൂരമായി പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് യോഗ സെന്ററിനെതിരേ നടപടി. ലൈസന്‍സ് ഇല്ലാതെയാണ് യോഗ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചായത്ത്  അധികൃതര്‍ വ്യക്തമാക്കി. 28 സ്ത്രീകളും 20 പുരഷന്‍മാരും നിലവില്‍ ഇവിടെ ഉണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമൈന്നും പോലിസ് പറഞ്ഞു. സ്ഥാപനത്തിനെതിരേ  ഹൈക്കോടതി  രൂക്ഷവിമര്‍ശനമുന്നയിച്ചു. ഗുര്‍മീത് റാം റഹീമുമാരെ സൃഷ്ടിക്കാനാണോ ഇത്തരം സ്ഥാപനങ്ങളെന്ന്‌ കോടതി ചോദിച്ചു. ഇതര മതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികള്‍ തൃപ്പൂണിത്തുറയിലെ യോഗസെന്ററില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ക്കിരയായിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss