|    Jul 18 Wed, 2018 12:22 pm
FLASH NEWS
Home   >  Kerala   >  

ശിവശക്തി യോഗാ കേന്ദ്രത്തിലെ പീഡനം:ഒരാള്‍ അറസ്റ്റില്‍

Published : 25th September 2017 | Posted By: mi.ptk

കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ മിശ്രവിവാഹിതരായ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാളാണ് അറസ്റ്റിലായത്. അതേസമയം, സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളുമായ ഗുരുജി മനോജ് എന്നയാള്‍ ഒളിവിലാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതര മതസ്ഥരെ വിവാഹം കഴിച്ച പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നാണ് ശിവശക്തി യോഗാ കേന്ദ്രത്തിനെതിരായ ആരോപണം.തൃശൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗാ കേന്ദ്രത്തില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നു യുവതി പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി എന്നയാളാണ് ഉപദ്രവിച്ചത്. 65ലധികം പെണ്‍കുട്ടികള്‍ യോഗാ കേന്ദ്രത്തില്‍ ഇയാളുടെ തടവിലുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി പറഞ്ഞു.ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ആര്‍ഷ വിദ്യാസമാജത്തിലെ കൗണ്‍സിലിങ്ങിലൂടെ ഹിന്ദു മതത്തിലേക്ക് തിരികെപ്പോയ കാസര്‍ഗോഡ് ഉദുമ സ്വദേശി ആതിരയും യോഗാ കേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss