|    Oct 16 Tue, 2018 1:18 pm
FLASH NEWS
Home   >  Kerala   >  

ശിവശക്തി യോഗാ കേന്ദ്രത്തിലെ പീഡനം: ആതിരയും കേന്ദ്രത്തിലുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി യുവതി

Published : 24th September 2017 | Posted By: mi.ptk

കൊച്ചി: മിശ്രവിവാഹിതരായ യുവതികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന എറണാകുളത്തെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ ആതിരയും വന്നിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ആര്‍ഷ വിദ്യാസമാജത്തിലെ കൗണ്‍സിലിങ്ങിലൂടെ ഹിന്ദു മതത്തിലേക്ക് തിരികെപ്പോയ കാസര്‍ഗോഡ് ഉദുമ സ്വദേശി ആതിരയും യോഗാ കേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് തൃശൂര്‍ സ്വദേശിനി വെളിപ്പെടുത്തിയത്. 22 ദിവസമാണ് ആതിര ഇവിടെ കഴിഞ്ഞത്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് ആതിര തന്നോട് പറഞ്ഞിരുന്നതായും കൗണ്‍സിലിങ് നടത്തിയെങ്കിലും മതം മാറാന്‍ ആതിരക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു. ആതിരയെ താമസിപ്പിച്ച കേന്ദ്രത്തില്‍ ക്രൂര പീഡനമാണെന്നും യുവതി പറഞ്ഞു.
എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാ സെന്ററില്‍ മിശ്രവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ക്രൂരപീഡനമാണ് നേരിടേണ്ടിവരുന്നതെന്ന് തൃശൂര്‍ സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയാണ് വെളിപ്പെടുത്തിയത്. ക്രിസ്ത്യന്‍ യുവാവിനെ  വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗാ സെന്ററില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നു യുവതി പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി എന്നയാളാണ് ഉപദ്രവിച്ചത്. 65ലധികം പെണ്‍കുട്ടികള്‍ യോഗാ കേന്ദ്രത്തില്‍ ഇയാളുടെ തടവിലുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss