|    Sep 23 Sun, 2018 2:25 am
FLASH NEWS
Home   >  National   >  

മിണ്ടാതിരിക്കണം, ആ ശബ്ദം ഞങ്ങള്‍ ഇല്ലാതാക്കും; രവി പൂജാരിയുടെ വധ ഭീഷണി, ഷെഹ്‌ല പരാതി നല്‍കി

Published : 14th August 2018 | Posted By: afsal ph


”മിണ്ടാതിരിക്കണം, ഇല്ലെങ്കില്‍ ആ ശബ്ദം ഞങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കും. ഉമര്‍ ഖാലിദിനോടും ജിഗ്‌നേഷ് മേവാനിയോടും കൂടി പറഞ്ഞേക്കുക. മാഫിയ ഡോണ്‍ രവി പൂജാരി.” ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദിന്റെ ഫോണിലേക്ക് എത്തിയ സന്ദേശമാണിത്.
”വലതുപക്ഷ ഹിന്ദുത്വ മൗലികവാദി രവി പൂജാരിയില്‍ നിന്നും എനിക്കും ഉമറിനും ജിഗ്‌നേഷ് മേവാനിക്കും നേരെ വധഭീഷണി ഉണ്ടായിരുന്നു. ഞങ്ങളോട് മിണ്ടാതിരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എസ്എംഎസ് വഴിയായിരുന്നു ഭീഷണി. രവി പൂജാരി തനിക്കയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും ഷെഹ്‌ല ട്വിറ്ററില്‍ പങ്കുവെച്ചു.
വധ ഭീഷണി സന്ദേശം അയച്ച രവി പൂജാരിക്കെതിരേ ഷെഹ്‌ല റാഷിദ് പരാതി നല്‍കി. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമമുണ്ടായ ഇന്നലെയാണ് രവി പൂജാരിക്കെതിരെ ഷെഹ്‌ല പരാതി നല്‍കിയത്. ”എഫ്‌ഐആര്‍ നമ്പര്‍ 45/2018ല്‍ 506 ആര്‍പിസി സെക്ഷന്‍ പ്രകാരം എന്റെ പരാതിയിന്മേല്‍ രവി പൂജാരിക്കെതിരെ ജമ്മുകാശ്മീര്‍ പൊലിസ് കേസെടുത്തു.” ഷെഹ്‌ല ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്കെത്തിയ ഉമറിന് നേരെ ഇന്നലെയാണ് അക്രമി വെടിയുതിര്‍ത്തത്. ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അക്രമിയുടെ ദൃശ്യങ്ങള്‍ സംഭവം നടന്ന സ്ഥലത്തെ സിസിടിവിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഡോ. കഫീല്‍ ഖാനും ഫോണില്‍ വധ ഭീഷണിയെത്തിയിരുന്നു. ‘അടുത്തത് നിന്റെ ഊണം, അതില്‍ നിന്ന് നീ രക്ഷപ്പെടില്ല’. ഇതായിരുന്നു അജ്ഞാത നമ്പറില്‍ നിന്ന് ഡോ. കഫീല്‍ ഖാന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ച സന്ദേശം. കേരള സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഡോ. കഫീല്‍ ഖാനാണ് ഫോണില്‍ വധ ഭീഷണി എത്തിയത്. കഴിഞ്ഞ ജൂണ്‍ 9ന് ഡോ. കഫീലിന്റെ ചെറിയ സഹോദരന്‍ കാഷിഫ് മന്‍സൂറിന് നേരെ വധശ്രമമുണ്ടായി. റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ കാഷിഫിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെടിവെച്ച് സംഘപരിവാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രസന്ദര്‍ശനത്തിനായി സംഭവം നടന്നതിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ബി.ജെ.പി എം.പി കമലേഷ് പസ്വാനും ഭരണകൂടവുമാണ് ഇതിനു പിന്നിലെന്ന് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനം നടത്തി ലോകത്തെ അറിയിച്ചു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss