|    Dec 11 Tue, 2018 4:09 am
FLASH NEWS
Home   >  Kerala   >  

എം ഐ ഷാനവാസിന്റെ നിര്യാണം: പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അനുശോചിച്ചു

Published : 21st November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗവും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബുബക്കര്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. പൊതുജീവിതത്തില്‍ സത്യസന്ധതയും ധാര്‍മികതയും കാത്തുസൂക്ഷിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് അദ്ദേഹം അനുസ്മരിച്ചു. അറിവിന്റെ ആഴവും കാഴ്ചപ്പാടിലെ കൃത്യതയും പെരുമാറ്റത്തിലെ ലാളിത്യവും കൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം. എല്ലാ സാമൂഹിക വിഭാഗങ്ങളെയും സംഘടനകളെയും ഉള്‍ക്കൊള്ളാനും എല്ലാവരുമായി അടുപ്പം നിലനിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രോഗം വീണ്ടും മൂര്‍ച്ഛിച്ചു ഓപറേഷന്‍ തീര്‍ച്ചപ്പെട്ട ഘട്ടത്തില്‍ വിവരം അറിയിക്കുകയും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. പരേതന്റെ കുടുംബത്തെ ഇ അബുബക്കര്‍ അനുശോചനം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss