|    Sep 20 Thu, 2018 12:54 am
FLASH NEWS
Home   >  Kerala   >  

കണ്ടെത്തിയത് പുഴയിലെറിഞ്ഞ ഷെഹിന്റേതാണോയെന്ന് സ്ഥിരികരിക്കും: ഇന്‍ക്വസ്റ്റ് ഇന്ന്

Published : 30th August 2018 | Posted By: sruthi srt

പെരിന്തല്‍മണ്ണ: മലപ്പുറം കൂട്ടിലങ്ങാടി നെച്ചിക്കുറ്റിക്കടവില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് ഇന്ന് നടക്കും. പിതാവിന്റെ സഹോദരന്‍ പുഴയിലെറിഞ്ഞ ഒമ്പതുവയസ്സുകാരന്‍ ഷഹിന്റേതാണ് മൃതദേഹമെന്ന് സ്ഥിരികരിക്കും .ഇന്നലെ വൈകുന്നേരമാണ് കടലുണ്ടിപ്പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

കൂട്ടിലങ്ങാടിക്ക് സമീപത്തെ നെച്ചിക്കുറ്റി കടവിലെ മുളങ്കൂട്ടത്തില്‍ തടഞ്ഞ നിലയിലാണ് മൃതദേഹം. ഷര്‍ട്ടും പാന്റും ഷൂവും ദേഹത്തുണ്ട്. കുട്ടിയെ കാണാതാവുമ്പോള്‍ ധരിച്ച സമാനമായ വേഷമാണ് ധരിച്ചിരുന്നത്. കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ ആനക്കയം പാലത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരുടേയും ആധുനിക ക്യാമറകളുടേയും സഹായത്തോടെ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല.ഈ മാസം 13ന് ആനക്കയം പാലത്തിനു മുകളില്‍ നിന്ന് ഷഹീനെ പുഴയിലെറിഞ്ഞെന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് നല്‍കിയ മൊഴി. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് പ്രതി. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിച്ച പ്രതിയെ പോലിസ് വിശദമായി ചോദ്യം ചെയ്ത് വരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss