|    Dec 11 Tue, 2018 9:33 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: സര്‍വകക്ഷി യോഗം വ്യാഴാഴ്ച; മണ്ഡലകാലത്ത് എത്തുമെന്ന് ആവര്‍ത്തിച്ച് തൃപ്തി

Published : 13th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധനാ ഹരജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. അതേസമയം, നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധി എന്തായാലും അതു നടപ്പാക്കുക എന്നതാണു സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിധിയെക്കുറിച്ചു പഠിച്ച് കൂട്ടായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും. മുഖ്യമന്ത്രിയുമായും ആലോചിക്കണം. സര്‍ക്കാര്‍ പറയുന്നതില്‍നിന്നു മാറുന്നില്ല. വിധി സര്‍ക്കാരിന് ആശ്വാസമാണോ എന്ന ചോദ്യത്തിന് എല്ലാം സര്‍ക്കാരിന് ആശ്വാസമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, തന്റെ ശബരിമല സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്നും മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനെത്തുമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഡല്‍ഹിയില്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന തിയ്യതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss