|    Dec 14 Fri, 2018 3:58 pm
FLASH NEWS
Home   >  National   >  

ശനിയാഴ്ച ശബരിമലയിലെത്തും; കൂടെ ആറ് യുവതികളുണ്ടാവുമെന്നും തൃപ്തി ദേശായി

Published : 14th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിനായി മണ്ഡലവിളക്ക് കാലമായ നവംബര്‍ 17 നു ശനിയാഴ്ച എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു. ശബരിമലയിലെത്തുമ്പോള്‍ ആവശ്യമായ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും തൃപ്തി പറഞ്ഞു. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ല. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം, വിധിയില്‍ സ്റ്റേ അനുവദിക്കാതിരിക്കുകയും പുനപരിശോധന വേണമോയെന്ന് ജനുവരി 22നു തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും ഇന്നലെ സുപ്രിംകോടതി അറിയിച്ചിരുന്നു. യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാത്തതിനാല്‍ അനമുതി തേടുന്ന യുവതികള്‍ക്ക് പോലിസ് സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss