|    Dec 14 Fri, 2018 7:38 pm
FLASH NEWS
Home   >  Kerala   >  

ശബരിമല സന്ദര്‍ശിക്കാതെ യുഡിഎഫ് സംഘം മടങ്ങി; നാളെ ഗവര്‍ണറെ കാണും

Published : 20th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് പമ്പയിലെത്തിയ യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കാതെ മടങ്ങി. നിലവിലെ സ്ഥിതിഗതികള്‍ നാളെ ഗവര്‍ണറെ കണ്ട് ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉച്ചയോടെ നിലക്കലില്‍ പോലിസ് യുഡിഎഫ് സംഘത്തെ തടഞ്ഞെങ്കിലും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിവിട്ടിരുന്നു. അതിനിടെ, അന്യായമായി സംഘം ചേര്‍ന്നതിനും പോലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുഡിഎഫ് നേതാക്കള്‍ക്കെതിരേ പമ്പ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ശബരിമല സന്ദര്‍ശിക്കാതെ സംഘം മടങ്ങിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍, പി ജെ ജോസഫ്, സി പി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങി യുഡിഎഫിലെ 9 കക്ഷിനേതാക്കളാണ് നിലയ്ക്കലിലെത്തിയത്. ഇവരെ അനുഗമിച്ച് നിരവധി യുഡിഎഫ് പ്രവര്‍ത്തകരുമെത്തിയിരുന്നു. പോലിസുമായി അല്‍പനേരം വാക്കുതര്‍ക്കമുണ്ടായെങ്കിലും പിന്നീട് ബസ്സില്‍ കയറ്റിവിടാമെന്ന് സമ്മതിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss