|    Nov 16 Fri, 2018 11:47 pm
FLASH NEWS
Home   >  Kerala   >  

അയ്യപ്പഭക്തന്റെ മരണം: ബിജെപി പ്രചാരണം പൊളിച്ച് മകന്റെ പരാതി

Published : 2nd November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനു പോയ അയ്യപ്പഭക്തന്റെ മൃതദേഹം പമ്പ കമ്പകത്തുംവളവില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജെപി പ്രചാരണം പൊളിച്ച് മകന്റെ പരാതി. പത്തനംതിട്ട ളാഹ വനത്തിലാണ് ശിവദാസനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലിസ് നടപടിക്കിടെയാണ് മരണമെന്നാരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. മാത്രമല്ല, പിണറായി വിജയന്‍ സര്‍ക്കാര്‍ ഭക്തരെ കൊന്നൊടുക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചതിനു പിന്നാലെയാണ് മകന്റെ പരാതിയും പുറത്തുവന്നിട്ടുള്ളത്. പരാതിയിലെ വിശദാംശങ്ങള്‍ പ്രകാരം ശിവദാന്‍ മരണപ്പെട്ടത് പോലിസ് നടപടി മൂലമല്ലെന്ന വാദം ശക്തിപ്പെടുകയാണ്. ശിവദാസന്‍ ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടത് ഒക്ടോബര്‍ 18നു രാവിലെയാണെന്നാണ് പരാതിയിലുള്ളത്. 19നു ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്കു ശിവദാസന്‍ വിളിച്ചിരുന്നതായും 25നു പന്തളം പോലിസിനു നല്‍കിയ പരാതിയിലുണ്ട്. 16, 17 തിയ്യതികളിലാണ് നിലയ്ക്കലില്‍ പോലിസ് നടപടിയുണ്ടായത്. അതിനുശേഷമാണു ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നാണ് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നലെയാണു കണ്ടെത്തിയത്. ബിജെപി ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്പി സി നാരായണന്‍ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെക്കുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശിവദാസന്‍ മരണപ്പെട്ടത് ശബരിമല ദര്‍ശനത്തിനുശേഷം അപകടത്തില്‍പെട്ടതാവാമെന്നാണ് പോലിസ് നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss