|    Nov 19 Mon, 2018 12:41 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ ആചാരലംഘനം?; ആര്‍എസ്എസ് നേതാവ് വെട്ടില്‍

Published : 6th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പടികയറിയ ആര്‍എസ്എസ് സംസ്ഥാന നേതാവ് വല്‍സന്‍ തില്ലങ്കേരി വെട്ടില്‍. സംഭവത്തില്‍ ആചാരലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. സംഭവത്തില്‍ ആചാരലംഘനത്തിനു കേസെടുക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇരുമുടിക്കെട്ടുമായാണ് താന്‍ മലയിലെത്തിയതെന്നാണു വല്‍സന്‍ തില്ലങ്കേരിയുടെ വാദം. അതേസമയം, കഴിഞ്ഞ വര്‍ഷം സംഗീതജ്ഞന്‍ കെ ജെ യേശുദാസിനും മുന്‍ മേല്‍ശാന്തിക്കെതിരേയും
ഹൈക്കോടതിയുടെ ദേവസ്വം ബോര്‍ഡ് സ്വമേധയാ കേസെടുത്തിരുന്നു. ഇരുമുടിക്കെട്ടില്ലാതെ മലയിലെത്തിയെന്നതിനാണു സ്വമേധയാ കേസെടുത്തിരുന്നത്. തനിക്ക് ഇക്കാര്യത്തെ കുറിച്ച് അറിവില്ലാത്തതിനാലാണ് തെറ്റുപറ്റിയതെന്നായിരുന്നു യേശുദാസിന്റെ മറുപടി. കേസ് ഈ വര്‍ഷമാണ് തീര്‍പ്പാക്കിയത്. നേരത്തേ, വല്‍സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ മലയില്‍ കയറിയതും നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് പോലിസിന്റെ മെഗാഫോണിലൂടെ ശബരിമല സന്നിധാനത്ത് പ്രവര്‍ത്തകരോട് സംസാരിച്ചതും രാഷ്ട്രീയ വിവാദത്തിനൊപ്പം നിയമപ്രശ്‌നം കൂടിയാവുകയാണ്. മല കയറാനെത്തിയ സ്ത്രീയെ പ്രതിഷേധക്കാര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസ് മെഗാഫോണിലൂടെ വല്‍സന്‍ തില്ലങ്കേരി അണികളോട് സംസാരിച്ചത്. ആചാരലംഘനം ഇവിടെ നടക്കില്ലെന്നും അതിന് ഇവിടെ പോലിസും നമ്മുടെ വോളന്റിയര്‍മാരുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss