|    Nov 21 Wed, 2018 7:53 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കലാപശ്രമത്തെ കരുതിയിരിക്കുക: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 6th November 2018 | Posted By: basheer pamburuthi

ദോഹ: ആര്‍എസ്എസ് സഹായത്തോടെ ശബരിമല വിഷയം ഉയര്‍ത്തി കലാപശ്രമം നടത്താനുള്ള ബിജെപി അജണ്ട സംസ്ഥാന അധ്യക്ഷന്റെ നാവിലൂടെ തന്നെ പുറത്തുവന്ന സാഹചര്യത്തില്‍ കേരളജനത കരുതിയിരിക്കുകയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെതിരേ കേസെടുക്കുകയും ചെയ്യണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അയോധ്യ അജണ്ടയാക്കി 90കളില്‍ രാജ്യത്തുടനീളം കലാപം സൃഷ്ടിച്ച ബിജെപി ശബരിമല വിഷയത്തിലൂടെ കേരളത്തിലും ആ സാഹചര്യം നടപ്പാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ നവോത്ഥാനത്തെ കുറിച്ചുള്ള ഫാഷിസ്റ്റ്‌വിരുദ്ധ പ്രസംഗമല്ല നാടിനാവശ്യം. മറിച്ച് നടപടികളാണുണ്ടാവേണ്ടതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഇത്ര വ്യക്തമായിട്ടും വല്‍സന്‍ തില്ലങ്കേരി അടക്കമുള്ള ആര്‍എസ്എസ് ടീമാണ് സന്നിധാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് കേരളജനത മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയും നടപടികളില്ലാതെ മുന്നോട്ടുപോവുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്നു സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡന്റ് ഉസ്മാന്‍ ആലുവ അധ്യക്ഷത വഹിച്ചു. ഡോ. അനസ് എറണാകുളം, എം എന്‍ അഷ്‌റഫ്, അഷ്‌റഫ് പയ്യോളി സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss