|    Dec 18 Tue, 2018 1:02 am
FLASH NEWS
Home   >  Kerala   >  

ശബരിമല: വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ യുവതികള്‍ക്കെതിരേ പ്രതിഷേധം

Published : 19th November 2018 | Posted By: basheer pamburuthi

കൊച്ചി: ശബരിമല ദര്‍ശനത്തിനു താല്‍പര്യമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ യുവതികള്‍ക്കു നേരെ പ്രതിഷേധം. ഇന്ന് ഉച്ചയോടെയാണ് കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, അനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നിവര്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ താല്‍പര്യം അറിയിച്ചത്. ഇവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും നാമജപവുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഒരു മണിക്കൂറോളം പുറത്തിറങ്ങാന്‍ വിടാതെ പ്രതിഷേധിച്ചത്. അതേസമയം, ശബരിമല ദര്‍ശനം സാധ്യമാവുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും യുവതികള്‍ പറഞ്ഞു. തുടക്കം മുതല്‍തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പോലിസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നത്. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തിലൂടെയാണു മുന്നോട്ടുപോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. വീട്ടില്‍നിന്നു പുറത്തിറങ്ങാനാവുന്നില്ല. എപ്പോഴും ഭീഷണിയാണെന്നും യുവതികള്‍ പറഞ്ഞു. വീട്ടില്‍ നിന്നിറങ്ങിയാല്‍ ശബരിമലയിലേക്കു പോയി എന്നാണു പ്രചരിപ്പിക്കുന്നത്. ശബരിമലയിലെ കലാപ സമാന അന്തരീക്ഷത്തില്‍ സങ്കടമുണ്ട്. ഞങ്ങളുടെ വിശ്വാസം മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ പോവുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. മാലയിട്ട ശേഷം ഒരുപാട് ശത്രുക്കള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയില്‍ കയറുമെന്നത് ഉറപ്പാണെന്നും അവര്‍ പറഞ്ഞു. അതേസമയം, യുവതികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss