|    Dec 14 Fri, 2018 12:04 pm
FLASH NEWS
Home   >  Kerala   >  

ശബരിമല പ്രതിഷേധം: വീണ്ടും സസ്‌പെന്‍ഷന്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നറിയിപ്പ്

Published : 20th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കുകയും സന്നിധാനത്ത് പ്രതിഷേധ നാമജപം നടത്തുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടി ശക്തമാക്കുന്നു. നാമജപം നടത്തിയ പ്രതിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ പുഷ്പരാജനെ സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. തൃക്കാരിയൂര്‍ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറാണ് പുഷ്പരാജ്. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷിനെ ആരോഗ്യവകുപ്പ് എറണാകുളം ഡിഎംഒ ആയുര്‍വേദ ഡിസ്പന്‍സറിയിലെ ഫാര്‍മസിസ്റ്റ് ജോലിയില്‍നിന്ന് ഇന്ന് രാവിലെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണു നടപടിയെന്നതും ശ്രദ്ധേയമാണ്. സുപ്രിംകോടതി വിധിക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും എതിരായ സമരത്തില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് സസ്‌പെന്‍ഷന്‍ എന്ന് വിലയിരുത്തപ്പെടുന്നു. അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാരുണ്ടെങ്കില്‍ നടപടിയെടുക്കാനാണു തീരുമാനം. അതേസമയം, ബിജെപി സര്‍ക്കുലര്‍ പ്രകാരം ശബരിമലയിലെത്തിയ കൊല്ലം സ്വദേശികള്‍ ഉള്‍പ്പെടെയുള്ള എട്ടുപേരെ പോലിസ് മുന്‍കരുതലായി കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് സന്നിധാനം സ്‌റ്റേഷനു മുന്നില്‍ എംപിമാരായ വി മുരളീധരനും നളിന്‍ കുമാര്‍ കട്ടീലുമെത്തി. ചര്‍ച്ചയ്‌ക്കൊടുവില്‍
കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുമെന്ന് അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് പമ്പയിലെത്തിച്ചു. ശബരിമലയിലെ പോലിസ് നിയന്ത്രണ പ്രകാരം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്തുനിന്നു തിരിച്ചെത്താത്തതിനാണു ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമെ, ഫേസ്ബൂക്ക് ലൈവ് വഴി നടപ്പന്തലില്‍ വച്ച് നാമജപം നടത്തിയ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss