|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  News now   >  

ശബരിമലയില്‍ നിരോധനാജ്ഞ; ദേവസ്വം ബോര്‍ഡ് സാവകാശഹരജി നല്‍കും

Published : 15th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: മണ്ഡലമകരവിളക്ക് കാലത്തിനായി നാളെ നട തുറക്കാനിരിക്കെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നുമുതല്‍ 22 വരെ ഒരാഴ്ചത്തേക്കാണ് ഇളവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഇവിടങ്ങളിലെല്ലാം സംഘടിച്ചുനില്‍ക്കുന്നതും പ്രതിഷേധസമരം നടത്തുന്നതിനും നിരോധനമുണ്ടാവും. കഴിഞ്ഞ തവണ നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നടയടച്ച ശേഷമാണ് നിരോധനാജ്ഞ പിന്‍വലിച്ചിരുന്നത്. അതേസമയം, ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ സാവകാശഹര്‍ജി നല്‍കാന്‍ ഇന്ന് വൈകീട്ട് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. നാളെ രാവിലെ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. അന്തിമതീരുമാനം നാളത്തെ യോഗത്തിനു ശേഷം അറിയിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. നേരത്തേ തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചര്‍ച്ചയ്ക്കിടെ ദേവസ്വംബോര്‍ഡിന് സാവകാശഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ സാവകാശം തേടി കോടതിയെ സമീപിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു തീരുമാനമെടുക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവര്‍മ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സാവകാശഹര്‍ജി നല്‍കുന്ന കാര്യം ബോര്‍ഡ് പരിഗണിക്കുന്നതെന്നാണു സൂചന. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന സര്‍വകക്ഷി യോഗത്തിനു ശേഷം സര്‍ക്കാര്‍ സാവകാശ ഹരജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss