|    Dec 19 Wed, 2018 1:25 pm
FLASH NEWS
Home   >  National   >  

ശബരിമല യുവതി പ്രവേശനം: വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

Published : 14th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം
സുപ്രിംകോടതി വീണ്ടും തള്ളി. വിധിയില്‍ പുനപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന
ജനുവരി 22ന് മുമ്പ് സ്‌റ്റേ ചെയ്യണമെന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിലപാട് ആവര്‍ത്തിച്ചത്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രിംകോടതി ഇന്നലെ തീരുമാനിച്ചിരുന്നു. പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ റിട്ട് ഹര്‍ജികളില്‍ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നും പുനപരിശോധനാ ഹര്‍ജികളിലെ ഉത്തരവിനുശേഷം അവ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss