|    Dec 19 Wed, 2018 11:27 am
FLASH NEWS
Home   >  Kerala   >  

ശബരിമല: മാധ്യമവിലക്ക് നീക്കണമെന്ന് ഡിജിപിയോട് കെയുഡബ്ല്യുജെ

Published : 15th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലിസ് മേധാവിക്ക് കെയുഡബ്ല്യുജെ(കേരള പത്രപ്രവര്‍ത്തക യൂനിയന്‍) പരാതി നല്‍കി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം അതിന് വിരുദ്ധമായി സര്‍ക്കാരും പോലിസും പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ ഡിജിപിയെ ധരിപ്പിച്ചു. മണ്ഡലകാലത്തിന് ക്ഷേത്രനട തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് അവസരം നല്‍കണം. മാധ്യമ സ്ഥാപനങ്ങള്‍ക്ക് സന്നിധാനത്ത് ബ്യൂറോ സജ്ജീകരിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍കൂട്ടി സമയം വേണ്ടിവരും. അതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സുഗമമായി മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള സൗകര്യം ശബരിമലയില്‍ ഒരുക്കാന്‍ തയ്യാറാവണം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്ന ജനാധിപത്യ വിരുദ്ധ നിലപാടില്‍ നിന്ന് സര്‍ക്കാരും പോലിസും പിന്‍മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അതേസമയം, മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് ശബരിമലയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. എല്ലാവരെയും ഒരുമിച്ച് പോലിസ് സുരക്ഷയിലായിരിക്കും സന്നിധാനത്ത് എത്തിക്കുന്നത്. റിപോര്‍ട്ടര്‍മാര്‍ക്കും കാമറാമാന്‍മാര്‍ക്കും എന്നതുപോലെ കാമറ പോലുള്ള ഉപകരണങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യതയുണ്ട്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലിസിനോട് പരമാവധി സഹകരിക്കണം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച വൈകീട്ട് നിലയ്ക്കലും പമ്പയിലുമെത്തും. അവിടെവച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച് പരമാവധി സൗകര്യപ്രദമായ നടപടികള്‍ സ്വീകരിക്കാമെന്നും യൂനിയന്‍ ഭാരവാഹികളെ ഡിജിപി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss