|    Nov 19 Mon, 2018 10:31 am
FLASH NEWS
Home   >  Kerala   >  

ശബരിമല സമരത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published : 8th November 2018 | Posted By: basheer pamburuthi

കൊച്ചി: ശബരിമലയിലെ സമരങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയതെന്നു നിരീക്ഷിച്ച ഹൈക്കോടതി, സമരം സുപ്രിംകോടതി വിധിക്കെതിരേയാണെന്നും മുന്നറിയിപ്പ് നല്‍കി. ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ വിമര്‍ശനം. അക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നും നാമജപപ്രാര്‍ഥന നടത്തുക മാത്രമേ ചെയ്തുള്ളൂവെന്നും ഗോവിന്ദ് മധുസൂദന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതി അക്രമത്തില്‍ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നു കോടതി പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാക്കും. അക്രമം നടന്ന സ്ഥലങ്ങളില്‍ പ്രതിയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്ന ചിത്രങ്ങള്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് തള്ളിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss