|    Nov 19 Mon, 2018 2:21 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: വ്യാജചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

Published : 5th November 2018 | Posted By: basheer pamburuthi

ആലപ്പുഴ: ശബരിമലയിലെത്തുന്ന ഭക്തരെ പോലിസ് ആക്രമിക്കുന്നുവെന്ന വിധത്തില്‍ ഫോട്ടോഷൂട്ട് നടത്തി വ്യാജചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു.
മാന്നാര്‍ കുളഞ്ഞിക്കാരാഴ് ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേരള പോലിസ് ആക്റ്റ്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തതെങ്കിലും ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ് ശരത് ബാബു ജില്ലാ പോലിസ് ചീഫിനു നല്‍കിയ പരാതിയിലാണ് നടപടി. ഇരുമുടിക്കെട്ടും അയ്യപ്പപ്രതിമയുമായി ശബരിമലയിലേക്കു പോവുന്ന ഭക്തനെ പോലിസ് ലാത്തി ഉപയോഗിച്ചും ബൂട്ട് കൊണ്ട് ചവിട്ടിയും ആക്രമിക്കുന്നതാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ പോലിസ് ഭക്തന്റെ കഴുത്തിനു അരിവാള്‍ വയ്ക്കുന്നതായിരുന്നു. ചിത്രം കേരളത്തിനകത്തും പുറത്തും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ഉറവിടം തേടിയാണ് പോലിസ് നടപടിയെടുത്തത്. ഏതോ കാട്ടില്‍ വച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത് രാജേഷ് ആര്‍ കുറുപ്പാണെന്നു ബോധ്യമായതോടെയാണ് അറസ്റ്റ് നടപടികളിലേക്കു നീങ്ങിയത്. സംഭവം വിവാദമാവുകയും പോലിസ് കേസെടുക്കുകയും ചെയ്തതോടെ ഫേസ്ബുക്കില്‍നിന്നു ചിത്രങ്ങള്‍ നീക്കിയിരുന്നു. രാജേഷ് കുറുപ്പിന്റെ മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss