|    Nov 21 Wed, 2018 7:57 am
FLASH NEWS
Home   >  Kerala   >  

ശബരിമല നടയടച്ചു; വൃശ്ചികം ഒന്നിന് വീണ്ടും തുറക്കും

Published : 6th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി തുറന്ന ശബരിമലയുടെ നടയടച്ചു. മേല്‍ശാന്തിയുടെയും തന്ത്രിമാരുടെയും നേതൃത്വത്തില്‍ രാത്രി 9.50ഓടെ നടന്ന ഹരിഹരാസനം വിളികളോടെയാണ് നടയടച്ചത്. ഇതോടെ സംഘര്‍ഷാവസ്ഥയും ആചാരലംഘനവിവാദവും അരങ്ങേറിയ 29 മണിക്കൂര്‍ നീണ്ട തീര്‍ഥാടനം സമാപിച്ചു. മണ്ഡലം മകരവിളക്ക് ഉല്‍സവത്തിനായി വൃശ്ചികം ഒന്നിന് വീണ്ടും നട തുറക്കും. പുതിയ മേല്‍ശാന്തിയുടെ നിയന്ത്രണത്തിലാണു ഇനി നട തുറക്കുക. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നു രാത്രി 12ഓടെ പിന്‍വലിക്കും. അയ്യപ്പ ഭക്തര്‍ തിരിച്ചിറങ്ങുമ്പോള്‍ സംഘര്‍ഷമോ മറ്റോ ഉണ്ടാവാതിരിക്കാന്‍ പമ്പയിലും പരിസരങ്ങളിലും കൂടുതല്‍ പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇന്നു രാവിലെ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം അയ്യപ്പഭക്തര്‍ കൈയേറ്റം ചെയ്തിരുന്നു. ഇന്നലെ 50 വയസ്സ് പിന്നിട്ട വീട്ടമ്മയെ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനു കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. നവംബര്‍ 17നു നടതുറക്കുന്നതിനു മുമ്പ് 13നു സുപ്രിംകോടതി റിവ്യൂ ഹരജി പരിഗണിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss